Wednesday, July 18, 2012

ജാഗ്രതാ  സമിതി 
ജി.വി.എച്.എച്.എസ് .എസ് . കിണാശ്ശേരി 

               10.07.2012 നു ഓരോ ക്ലാസ്സിലെയും അമ്മമാരുടെ പ്രതിനിധികള്‍ക്കായി ഒരു ബോധവല്‍ക്കരണ ക്ലാസ് സ്കൂളിലെ ഹാളില്‍ വച്ച് സംഘടിപ്പിച്ചു. പ്രസ്തുത ക്ലാസ്സില്‍ 22 പേര്‍ പങ്കെടുത്തു

കാര്യപരിപാടികള്‍ 
                    സ്വാഗതം                              : ശ്രീ. നൗഷാദ്  (PTA പ്രസിഡന്റ് )
                    അധ്യക്ഷന്‍                           : ശ്രീ. സെയ്ത് മുഹമ്മദ്‌ (പ്രിന്സിപ്പല്‍ )
                    ബോധവല്‍ക്കരണ ക്ലാസ്       : ശ്രീ. സഞ്ജയന്‍ മാസ്റ്റര്‍ 
                                                                  (URC പ്രൊജക്റ്റ്‌ ഓഫീസര്‍ , തിരുവണ്ണൂര് )
                    നന്ദി                                     : ഉഷാ ജോര്‍ജ്ജ് 


  ശ്രീ. സഞ്ജയന്‍ മാസ്റ്റര്‍ നയിച്ച ക്ലാസ്സ്‌ 12.30 മുതല്‍ 2.30 വരെ തുടര്‍ന്നു . അമ്മമാര്‍ക്ക്  വേണ്ടിയുള്ള ശാക്തീകരണ ക്ലാസ് വളരെ വിജ്ഞാനപ്രദമായിരുന്നു. കുട്ടികളെ കുറിച്ച് അമ്മമാര്‍ അറിയേണ്ട കാര്യങ്ങളെ കുറിച്ച് വളരെ ലളിതമായ ഉദാഹരണങ്ങളിലൂടെ ശ്രീ. സഞ്ജയന്‍ മാസ്റ്റര്‍ വിവരിച്ചു. അമ്മമാര്‍ അവരുടെ ആശങ്കകള്‍ പങ്കുവയ്ക്കുകയും അതിനു പരിഹാരമാര്‍ഗങ്ങള്‍ കൈകൊള്ളാന്‍ സന്നധരാവുകയും ചെയ്തു. തുടര്‍ന്ന് ലഹരി-മയക്കു മരുന്ന് വിരുദ്ധ പോസ്റ്റര്‍ പ്രദര്‍ശനവും നടന്നു. സാരംഗി മ്യൂസിക്കല് , കുളങ്ങരപീടികയുടെ നേതൃത്വത്തില്‍ നടത്തിയ പരിപാടി സ്കൂളിലെ മുഴുവന്‍ അദ്ധ്യാപകരും വിദ്യാര്ത് ഥികളും  വീക്ഷിച്ചു . തുടര്‍ന്ന് പ്രദര്‍ശനം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. 
ശ്രീ. സഞ്ജയന്‍ മാസ്റ്റരുടെ ക്ലാസ് 
ശ്രീ. സഞ്ജയന്‍ മാസ്റ്റരുടെ ക്ലാസ് 
പോസ്റ്റര്‍ പ്രദര്‍ശനം 

പോസ്റ്റര്‍ പ്രദര്‍ശനം ഉദ്ഘാടനം 

No comments:

Post a Comment