ചരിത്രം
1920 കളില്‍ വലിയവീട്ടില്‍ കാരണവരായിരുന്ന ഇത്താന്‍ കുട്ടിയുടെ സ്വകാര്യസ്ഥലത്ത് ഓത്തുപള്ളി ആയി പ്രവര്‍ത്തനമാരംഭിച്ചു. പറമ്പില്‍ കടവ് തട്ടറക്കല്‍ കുഞ്ഞാമന്‍ മൂന്നു മുറികളുള്ള ഓട് മേഞ്ഞ കെട്ടിടം സ്വന്തം ചെലവില്‍ നിര്‍മിച്ചു സ്കൂളിനു നല്‍കി. പിന്നീട് സ്കൂള്‍ മുനിസിപാലിറ്റി ഏറ്റെടുത്തപ്പോള്‍ മാങ്കാവ് മാപ്പിള മുനിസിപല്‍ സ്കൂള്‍ എന്നാക്കിമാറ്റി. ഇതിനിടെ സ്കൂള്‍ ആദ്യം അപ്പര്‍ പ്രൈമറി ആയും പിന്നീട് ഹൈസ്കൂള്‍ ആയും ഉയര്‍ത്തപ്പെട്ടു. ഇതിനു ശേഷം ഹൈസ്കൂള്‍ കിണാശ്ശേരി സ്കൂള്‍ എന്നറിയപ്പെട്ടു. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടപ്പോള്‍ സ്കൂള്‍ അതിന്റെ ചരിത്രത്തില്‍ ഒരു നാഴിക കല്ല് കൂടി പിന്നിട്ടു.
അദ്ധ്യാപകര്‍
ബഹു.ഹെഡ് മാസ്റ്റർ ശ്രീ.സെയ്ത് മുഹമ്മദിന്റെ നേതൃത്വത്തില്‍ ഉള്ള മികച്ച അദ്ധ്യാപകരുടെ ഒരു കൂട്ടായ്മയാണ് ഈ സ്കൂളിന്റെ പഠന മികവ് ഉയര്‍ത്താന്‍ സഹായിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ എസ് .എസ് .എല്‍. സി., വി. എച്. എസ് . സി. പരീക്ഷയില്‍ സ്കൂള്‍ നേടിയ മികച്ച വിജയം സ്കൂളിലെ അദ്ധ്യാപനത്തിന്റെ യശസ്സ് ഉയര്‍ത്തുന്നു. മികച്ച നിലവാരത്തിലുള്ള അദ്ധ്യാപനം ഈ സ്കൂളിലെ അദ്ധ്യാപകര്‍ വാഗ്ദാനം ചെയ്യുന്നു. ഐ.സി.ടി. മോഡല്‍ സ്കൂളായി പ്രഖ്യാപിച്ച ശേഷം സ്കൂളിനു ലഭിച്ച സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ അധ്യാപനം കൂടുതല്‍ മികവുറ്റതാക്കാന്‍ സഹായിക്കുന്നു. എസ്.എസ്.എല്‍.സി. വിദ്യാര്‍ഥികള്‍ക്കായി സായാഹ്ന കോച്ചിംഗ് ക്ലാസ്സുകളും പരീക്ഷയോടനുബന്ധിച്ചു നടത്തുന്ന രാത്രികാല പഠന ക്യാമ്പും സ്കൂളിന്റെ പ്രത്യേകതയാണ്. ശ്രീ.സി.ചിരുകണ്ടന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് എര്‍പെടുത്തിയ "വളയനാട് വില്ലേജിലെ ഏറ്റവും നല്ല സ്കൂളിനുള്ള അവാര്‍ഡ് " 2011-12 അധ്യയന വര്‍ഷം ജി..വി.എച്ച്.എസ്.എസ്. കിണാശ്ശേരി കരസ്ഥമാക്കി. 2012-13 എസ് . എസ് . എൽ . സി. വിജയം 91 % ആയിരുന്നു. അധ്യാപകരുടെ മികച്ച പരിശീലനത്തിനും ചിട്ടയായ പ്രവർത്തനങ്ങൾക്കും ഒപ്പം വിദ്യാർഥികളുടെ കഠിനാദ് ധ്വാനാവും കൂടിയായപ്പോൾ 2013-14 അധ്യയന വര്‍ഷം വിജയം 96% ആയി ഉയര്ന്നിരിക്കുന്നു. കഴിഞ്ഞ രണ്ടു അധ്യയന വർഷങ്ങളിൽ അഡ്മിഷൻ -ൽ ഉണ്ടായ വർധനവ് സ്കൂളിന്റെ ഈ മികച്ച പ്രകടനത്തിന് ഒരു അംഗീകാരമാണ്.
സ്കൂളിന്റെ ഈ വളര്ച്ചയ്ക്ക് മാറ്റ് കൂട്ടാൻ പുതിയ ബഹുനില കെട്ടിടത്തിൻറെ നിര്മാണം ആരംഭിച്ചിരിക്കുന്നു. ഇതിന്റെ നിർമ്മാണം ഏതാണ്ട് ഒരു വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്ന് കരുതുന്നു.
സ്കൂളിന്റെ ഈ വളര്ച്ചയ്ക്ക് മാറ്റ് കൂട്ടാൻ പുതിയ ബഹുനില കെട്ടിടത്തിൻറെ നിര്മാണം ആരംഭിച്ചിരിക്കുന്നു. ഇതിന്റെ നിർമ്മാണം ഏതാണ്ട് ഒരു വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്ന് കരുതുന്നു.
പി.ടി.എ.
സ്കൂളിന്റെ ശൈശവ ഘട്ടം തൊട്ടു ഇത് വരേയ്ക്കും സ്കൂളിന്റെ സര്‍വോന്മുഖമായ വളര്‍ച്ചക്ക് പി .ടി. എ. വഹിക്കുന്ന പങ്കു ശ്ലാഘനീയമാണ്. അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും ഈ കൂടായ്മ എന്നും സ്കൂളിന്റെ വളര്‍ച്ചക്ക് ഒരു മുതല്‍കൂട്ടായിരുന്നു. കെട്ടിട നിര്‍മാണത്തിലും മറ്റു അടിസ്ഥാന സൌകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും പി .ടി. എ. വഹിച്ച പങ്ക് വളരെ വലുതാണ്. ഇതിനു പുറമേ സ്കൂളിന്റെ വികസനത്തില്‍ പ്രദേശവാസികളുടെ പങ്കു പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. എം.പി.മാര്‍, എം.എല്‍.എ. മാര്‍, നഗരസഭാ പ്രതിനിധികള്‍ തുടങ്ങിയ ജനപ്രതിനിധികളുടെയും മറ്റു നിരവധി സാമൂഹ്യപ്രവര്‍ത്തകരുടെയും സഹായ സഹകരണങ്ങള്‍ സ്കൂളിന്റെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഒരുപാട് സഹായിച്ചിട്ടുണ്ട്.
പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന
സ്കൂളിന്റെ വികസനത്തില്‍ പൂര്‍വ്വ വിദ്യാര്‍ഥികള്‍ വഹിച്ച പങ്ക് പ്രത്യേകം എടുത്തു പറയത്തക്കതാണ്. സ്കൂളിന്റെ പഠന സൌകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി പൂര്‍വ്വ വിദ്യാര്‍ഥികള്‍ കെ. ഐ. എസ്. ഓ. എസ്. എ.(KISOSA) എന്ന പേരില്‍ സംഘടിച്ച് സ്കൂളിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്യുന്നു. പഠനത്തോടൊപ്പം കലാകായിക രംഗങ്ങളിലും സ്കൂളിനു ഉയര്‍ച്ച ഉറപ്പാക്കാന്‍ ഒന്നരലക്ഷം രൂപ ചിലവഴിച്ചു ഇന്‍ഡോര്‍ ഷട്ടില്‍ കോര്‍ട്ടും വിദ്യാര്‍ഥികള്‍ക്ക് ഇരുന്നു പഠിക്കാന്‍ പരിസരത്തെ വൃക്ഷങ്ങള്‍ക്ക് ചുറ്റും സിമെന്റ് തറയും നിര്‍മ്മിച്ചത് സംഘടനയുടെ 2011-12 വര്‍ഷത്തെ സംഭാവനയാണ്. പഠനത്തില്‍ മികച്ച വിജയ കൈവരിക്കുന്ന കുട്ടികള്‍ക്ക് പാരിതോഷികങ്ങള്‍ ഇവര്‍ വാഗ്ദാനം ചെയ്യുന്നു. സഹതാപാർഹമായ സാഹചര്യത്തിൽ നിന്ന് വരുന്ന വിദ്യാർഥികൾക്ക് സഹായമെത്തിക്കാൻ സന്നദ്ധരായി മുന്നോട്ടു വരാറുള്ള പൂർവ വിദ്യാർത്ഥികളെയും ഇവിടെ സ്മരിച്ചു കൊള്ളട്ടെ .
ക്ലബ്ബുകളും സംഘടനകളും
വിദ്യാര്‍ഥികള്‍ക്ക് അവരുടെ വിഷയങ്ങളോടുള്ള താല്പര്യമനുസരിച്ച് പ്രവര്‍ത്തിക്കാനും അത്തരം പ്രവര്‍ത്തനങ്ങളില്‍ പങ്കാളികള്‍ ആകാനും നിരവധി ക്ലബ്ബുകള്‍ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു.
ഐ .ടി. ക്ലബ്ബ്
മാത്സ് ക്ലബ്ബ്
മാത്സ് ക്ലബ്ബ്
ഇംഗ്ലീഷ് ക്ലബ്ബ്
സോഷ്യല്‍ ക്ലബ്ബ്
സയന്‍സ് ക്ലബ്ബ്
ബയോളജി ക്ലബ്ബ്
വര്‍ക്ക് എക്സ്പീരിയന്‍സ് ക്ലബ്ബ്
സ്കൂളില്‍ വിവിധ ചുമതല വഹിക്കുന്നവര്‍
സ്കൂള്‍ ഹെഡ് മാസ്റ്റര്‍ : ശ്രീ.സെയ്ത് മുഹമ്മദ്
സ്റ്റാഫ് സെക്രട്ടറി : ശ്രീ. മനോജന്‍ പി. കെ.
പി.ടി.എ. പ്രസിഡന്റ് : ശ്രീ.നൌഷാദ്
എസ് .ഐ .ടി .സി. : ശ്രീ.അനൂപ് കെ .
ജോ.എസ് .ഐ .ടി .സി. : ശ്രീമതി.പുഷ്പരാജി എന്‍.
എസ് .ഐ .ടി .സി. : ശ്രീ.അനൂപ് കെ .
ജോ.എസ് .ഐ .ടി .സി. : ശ്രീമതി.പുഷ്പരാജി എന്‍.